വിഷു; കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി

വിഷു; കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: വിഷു അവധി പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് സർവീസ് നടത്തുക. ഏപ്രിൽ 11-നാണ് അഞ്ച് സർവീസുകളും.

ഇതിനോടകം തന്നെ നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ട്രെയിൻ ടിക്കറ്റ് ലഭ്യമല്ല. കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യ ബസുകളുമാണ് ഇനി മലയാളി യാത്രക്കാരുടെ ഏക ആശ്രയം. മാർച്ച്‌ അവസാനത്തോടെ കൂടുതൽ സ്പെഷ്യൽ ബസ് സർവീസുകൾ ഇരു ആർടിസികളും പ്രഖ്യാപിച്ചേക്കും. അതേസമയം, കേരള ആർടിസി ഇതുവരെ പ്രത്യേക സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

TAGS: BUS SERVICE | SPECIAL BUS
SUMMARY: Karnataka rtc announces special bus service from Bangalore to Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *