ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ

ശമ്പള കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പള കുടിശ്ശിജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. ഡിസംബര്‍ 31 മുതലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.

36 മാസത്തെ ശമ്പള കുടിശ്ശികയായ 1750 കോടി രൂപയും വിരമിച്ച ജീവനക്കാരുടെ ഡി.എ കുടിശ്ശികയായ 306 കോടിയും അനുവദിക്കുക, 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യം നല്‍കി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പുതുവത്സരത്തലേന്ന് ആരംഭിക്കുന്ന സമരം ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും. കെഎസ്ആർടിസി, ബിഎംടിസി, കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും.

2020 മുതല്‍ ശമ്പളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടും സമരത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പ്പറേഷന്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗൗരവമുളളത് ആണെന്നും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കഗെ പറഞ്ഞു.

TAGS: KARNATAKA | STRIKE
SUMMARY: KSRTC employees call for indefinite strike in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *