ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ശമ്പള കുടിശ്ശിക തീർപ്പാക്കിയില്ല; മാർച്ച്‌ 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക തീർപ്പാക്കൽ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 25ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് കർണാടക ആർടിസി ജീവനക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി തങ്ങളുടെ ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ജീവനക്കാർ ആരോപിച്ചു. സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പളം ആർടിസി ജീവനക്കാർക്ക് സർക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഇതും നടപ്പാക്കിയിട്ടില്ല.

മാർച്ച് 22നകം സംസ്ഥാന സർക്കാർ ജീവനക്കാരുടെ അതേ ശമ്പളം തങ്ങൾക്കും നൽകിയില്ലെങ്കിൽ പണിമുടക്കുമായി മുമ്പോട്ട് പോകുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ പറഞ്ഞു. ഇക്കാര്യത്തിൽ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ഗതാഗത വകുപ്പിന് കത്ത് നൽകി. 2021 ലെ പണിമുടക്കിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: KARNATAKA | KSRTC
SUMMARY: Karnataka Transport staff plan strike on March 25

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *