കർണാടക ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

കർണാടക ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: ശമ്പള കുടിശിക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു. തൊഴിലാളികളുടെ വിഷയങ്ങളിൽ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ഇന്നാരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചത്. ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി 15 ന് മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താൻ അവസരമൊരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി ഉറപ്പ് നൽകിയെന്നും കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
<br>
TAGS : KSRTC
SUMMARY : Karnataka RTC employees’ strike called off after CM assures them

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *