ദസറ; അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ദസറ; അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ദസറ പ്രമാണിച്ച് മൈസൂരു, ബെംഗളൂരു ഉൾപ്പെടെയുള്ള റൂട്ടുകളിൽ അധിക ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് കെഎസ്ആർടിസി ഡിവിഷണൽ കൺട്രോളർ എച്ച്.ടി. വീരേഷ് പറഞ്ഞു.

മൈസൂരു-ബെംഗളൂരു, മൈസൂരു-ഹാസൻ, മൈസൂരു-മംഗളൂരു, മൈസൂരു-മടിക്കേരി- മൈസൂരു എന്നിവിടങ്ങളിലേക്ക് ഇതിനോടകം 500 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും മൈസൂരു-ബെംഗളൂരു റൂട്ടിൽ മാത്രം 250 സർവീസുകൾ നടത്തുന്നുണ്ടെന്നും വീരേഷ് പറഞ്ഞു. ഇതിന് പുറമെ യാത്രക്കാർക്കായി 80 അധിക ബസ് സർവീസ് കൂടി കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ സാധാരണ നിരക്കാണെങ്കിലും സ്പെഷൽ ബസുകളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മൈസൂരു-ബെംഗളൂരു സ്പെഷ്യൽ ബസുകൾ ഒക്ടോബർ 15 വരെ സർവീസ് നടത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അധിക ബസ് സർവീസ് ഒക്ടോബർ 20 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഒക്ടോബർ 12ന് മൈസൂരു ബസ് സ്റ്റാൻഡിൽ നിന്ന് സിറ്റി ബസ് സർവീസ് ഉണ്ടാകില്ല. കുവെമ്പു നഗർ ഭാഗത്തേക്ക് പോകുന്നവർക്ക് അഗ്രഹാരയിൽ നിന്നും വിജയനഗറിലേക്ക് പോകുന്നവർക്ക് ദാസപ്പ സർക്കിളിൽ നിന്നും ടി നരസിപുരിലേക്ക് പോകുന്നവർക്ക് ഗുണ്ടു റാവു നഗറിൽ നിന്നും ഓർഡിനറി ബസുകൾ ഏർപ്പെടുത്തും. സിറ്റി ബസ് സർവീസ് രാത്രി 8 മണിയോടെ പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

TAGS: KARNATAKA | KSRTC
SUMMARY: KSRTC to offer additional bus services for Mysuru Dasara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *