ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത് വ്യക്തമല്ല. ഒരു പുരുഷന്റെ മൃതദേഹമാണ് ജീർണിച്ച നിലയില്‍ കണ്ടെത്തിയത്. ഷിരൂരിലെ മണ്ണടിച്ചില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനയുള്ള തിരച്ചില്‍ തുടരവേ മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയാണ് മൃതദേഹം കണ്ടെത്തിയത്.

ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടല്‍തീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. അകനാശിനി ബാഡ മേഖലയിലാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് പറഞ്ഞു.

മൃതദേഹം ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ അർജുന്റെ സഹോദരനില്‍ നിന്നും ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാമ്പിളുകള്‍ അധികൃതർ ശേഖരിച്ചിരുന്നു.

TAGS : SHIROOR LANDSLIDE | ARJUN
SUMMARY : A dead body was found in Shirur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *