അടിയൊഴുക്കും ചെളിനിറഞ്ഞ വെള്ളവും; അര്‍ജുനായുള്ള തിരച്ചിലില്‍ കടുത്ത പ്രതിസന്ധി

അടിയൊഴുക്കും ചെളിനിറഞ്ഞ വെള്ളവും; അര്‍ജുനായുള്ള തിരച്ചിലില്‍ കടുത്ത പ്രതിസന്ധി

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം 11-ാം ദിവസം പിന്നിടുമ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഗംഗാവലി പുഴയില്‍ അതിശക്തമായ അടിയൊഴുക്ക് തുടരുകയാണ്. പുഴയില്‍ ഇന്നും ഡെെവർമാർക്ക് ഇറങ്ങാൻ ആയില്ല. ചെളിനിറഞ്ഞ വെള്ളമായതിനാല്‍ മുങ്ങല്‍ വിദഗ്ദ്ധർക്ക് ഒന്നും കാണാനുമാകില്ല.

ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്. വെള്ളത്തിനടിയില്‍ പ്രവർത്തിപ്പിക്കാവുന്ന കാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോംഗ് ബൂം എക്സ്‌വേറ്ററുകളും പുഴക്കരയിലെ മണ്ണ് നീക്കിയും പരിശോധന നടത്തുണ്ട്. നേവിയുടെയും ആർമിയുടെയും ഐബോഡ് സംഘത്തിന്റെയും സംയുക്ത തിരച്ചിലിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ ഇനിയെന്ത് വേണം എന്നതിൽ നിർണ്ണായക യോഗം ഉച്ചയ്ക്ക് ശേഷം നടക്കും.

ദൗത്യ സംഘ പ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമാണ് യോഗം ചേരുന്നത്. കനത്ത മഴ തുടരുന്നതിനാൽ ഈ ദിവസങ്ങളിൽ ദൗത്യം പ്രായോഗികമല്ലെന്ന് ഉത്തര കന്നഡ ജില്ല ഭരണകൂടം വ്യക്തമാക്കുന്നു. ദൗത്യസംഘത്തിന്റെ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം കേരളത്തിൽ നിന്നെത്തുന്ന മന്ത്രിതല സംഘത്തെ കർണാടക സർക്കാർ അറിയിക്കും.

TAGS : KARNATAKA | ARJUN
SUMMARY : Underflow and muddy water; The search for Arjun is in dire straits

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *