കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം; കിച്ച സുദീപ് മികച്ച നടൻ, അനുപമ ഗൗഡ നടി

കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം; കിച്ച സുദീപ് മികച്ച നടൻ, അനുപമ ഗൗഡ നടി

ബെംഗളൂരു : 2019-ലെ കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പൈല്‍വാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്‌കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).

പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹന്‍ദാസ്’ ആണ് മികച്ചചിത്രം. ഡാര്‍ലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്ടെയില്‍’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം നേടി.സഹനടന്‍: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്‌മി), ജനപ്രിയ വിനോദ ചിത്രമായി ഇന്ത്യ V/S ഇംഗ്ലണ്ടും. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം എല്ലി ആദൂദു നാവു എല്ലി ആദൂദു എന്ന ചിത്രത്തിനും ലഭിച്ചു. എന്‍ നാഗേഷിന്റെ ‘ഗോപാല്‍ ഗാന്ധി’ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും നേടി.

വി. ഹരികൃഷ്ണയാണ് മികച്ച സംഗീത സംവിധായകന്‍. ലവ് മോക്ക്ടെയിലിലെ ഗാനത്തിന് രഘു ദീക്ഷിത് മികച്ച പിന്നണി ഗായകനായും ഡോ. രാഗഭൈരവിയിലെ ആലാപനത്തിന് ജയദേവി ജിംഗമ ഷെട്ടി മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുത്തു.

180 സിനിമകള്‍ ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം, 2019 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.

<BR>
TAGS : KARNATAKA STATE FILM AWARDS
SUMMARY : Karnataka State Film Award; Kichha Sudeep is the best actor, Anupama Gowda is the actress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *