കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് തുടക്കം

ബെംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന പത്താമത് യുവജനോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം ചലച്ചിത്ര ദേശീയ പുരസ്‌കാര ജേതാവ് ഉണ്ണി വിജയൻ ഉദ്ഘാടനം  ചെയ്തു.

കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജികുമാര്‍, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി മുരളീധരൻ, വി എൽ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ് , ട്രഷറർ ജി ഹരി കുമാർ, ചന്ദ്രശേഖരൻ നായർ, വനിതാ വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ എന്നിവര്‍ സംബന്ധിച്ചു.

സബ് ജൂനിയര്‍ വിഭാഗത്തിലെ നൃത്ത പരിപാടികള്‍ പ്രക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭൂതിയായി. പരിപാടികള്‍ക്ക് കേരള തനിമയേകാന്‍ കേരളത്തില്‍ നിന്നെത്തിയ മേയ്ക്കപ്പ് ആർട്ടിസ്റ്റുകൾക്ക് കഴിഞ്ഞു. നാളെ ജൂനിയർ , സീനിയർ വിഭാഗത്തിലെ നൃത്ത മത്സരങ്ങളും മൂന്നു വിഭാഗത്തിലെയും സംഗീത മത്സരങ്ങളും നടക്കും. നൂറിലധികം കലാകാരന്മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.
<BR>
TAGS : KERALA SAMAJAM | ART FESTIVAL
SUMMARY : Karnataka State Youth Festival begins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *