കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍
🟥 കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ആതിര ബി മേനോന്‍,ഗൗരി വിജയ് എന്നിവര്‍

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് സമാപനം; ആതിര ബി മേനോന്‍, ഗൗരി വിജയ് കലാതിലകങ്ങള്‍

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് ആവേശകരമായ സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ നഗരത്തിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.

സമാപനചടങ്ങില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ. കെ, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി, അസിസ്റ്റന്റ്‌റ് സെക്രട്ടറി വി എല്‍ ജോസഫ് =, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരി കുമാര്‍ ജി, വിനേഷ് കെ, സുജിത്, രതീഷ് രാം, സുധ സുധീര്‍, ഷൈമ രമേഷ്, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, സുരേഷ് കുമാര്‍, വിധികര്‍ത്താക്കളായ ആര്‍ എല്‍ വി സണ്ണി,ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

18 ഇനങ്ങളില്‍ 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രതിഭകള്‍ മാറ്റുരച്ചു. വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയന്റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ആതിര ബി മേനോനും ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി വിജയും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

🟥 വിജയികൾ കേരള സമാജം ഭാരവാഹികളോടൊപ്പം

വിജയികള്‍
സബ് ജൂനിയര്‍
ഭരതനാട്യം – 1.സ്മൃതി കൃഷ്ണകുമാര്‍ 2. അദിതി പ്രദീപ് 3. ആതിര ബി മേനോന്‍
കുച്ചുപ്പുടി -1. സ്മൃതി കൃഷ്ണകുമാര്‍ 2.ആതിര ബി മേനോന്‍ 3.അനുഷ്‌ക സത്യജിത്,വേദിക വെങ്കട്
മോഹിനിയാട്ടം -1. ആതിര ബി മേനോന്‍ 2.വേദിക വെങ്കട് 3. അഞ്ജന ജി കെ
നാടോടി നൃത്തം 1.ആതിര ബി മേനോന്‍ 2. അനീറ്റ ജോജോ, 3.സ്മൃതി കൃഷ്ണകുമാര്‍, അഞ്ജന ജി കെ
സംഘ നൃത്തം -അമേയ & ടീം (എ ഗ്രേഡ്)
ശാസ്ത്രീയ സംഗീതം -1. സര്‍വേഷ് വി ഷേണായ് 2. ആദ്യ മനോജ് കെ 3. ദക്ഷ് എന്‍ സ്വരൂപ്
ലളിതഗാനം- 1.അക്ഷര എന്‍ 2. ദക്ഷ് എന്‍ സ്വരൂപ് 3. വേദിക വെങ്കട്
നാടന്‍ പാട്ട് – 1. ഇഷ നവീന്‍ 2. ദക്ഷ് എന്‍ സ്വരൂപ് 3.ആദ്യ മനോജ് കെ
മാപ്പിള പാട്ട് -1.അക്ഷര എന്‍ 2.ആദ്യ മനോജ് കെ 3. അദ്വൈത കെ പി
പദ്യം ചൊല്ലല്‍ -1. ദക്ഷ് എന്‍ സ്വരൂപ് 2.ആന്യ വിജയകൃഷ്ണന്‍ 3. അക്ഷര എന്‍
മോണോ ആക്റ്റ് -1. ആതിര ബി മേനോന്‍ 2. അനീറ്റ ജോജോ
പ്രസംഗ മത്സരം -1. അനീറ്റ ജോജോ 2.അദ്വൈത കെ പി

ജൂനിയര്‍
ഭരതനാട്യം –
1. വൈമിത്ര വിനോദ് 2. ഗൗരി വിജയ് 3.ഇഷിതാ നായര്‍, മഹിക കെ ദാസ്
കുച്ചുപ്പുടി – 1. ഗൗരി വിജയ്, 2. നിവേദ്യ നായര്‍ 3.വൈമിത്ര വിനോദ്
മോഹിനിയാട്ടം –1. ഗൗരി വിജയ് 2.മഹിക കെ ദാസ് 3. നിവേദ്യ നായര്‍, വൈമിത്ര വിനോദ്
നാടോടി നൃത്തം– 1. ഗൗരി വിജയ് 2.നിവേദ്യ നായര്‍ 3. ഇഷിത നായര്‍.
ശാസ്ത്രീയ സംഗീതം -1. മിതാലി പി 2. മഹിക കെ ദാസ് 3. ഭദ്ര നായര്‍
ലളിതഗാനം- 1. മിതാലി പി 2. രുദ്ര കെ നായര്‍ 3.നിവേദ്യ നായര്‍
മാപ്പിള പാട്ട് -1. മിതാലി പി 2.മുഹമ്മദ് ഷഫ്നാസ് അലി
നാടന്‍ പാട്ട് – 1.മിതാലി പി 2.വൈമിത്ര വിനോദ് 3.രുദ്ര കെ നായര്‍
പദ്യം ചൊല്ലല്‍ –1. മിതാലി പി 2.രുദ്ര കെ നായര്‍
മോണോ ആക്റ്റ് –1. വൈമിത്ര വിനോദ് 2.ഇഷിത നായര്‍
<br>
TAGS : KERALA SAMAJAM | ART AND CULTURE
SUMMARY : Karnataka State Youth Festival Concludes. Athira B Menon and Gauri are the Kalathilakas

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *