കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെ; കാവേരി ജലം പ്രശ്നരഹിതമായി പങ്കിടുമെന്ന് മന്ത്രി

കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെ; കാവേരി ജലം പ്രശ്നരഹിതമായി പങ്കിടുമെന്ന് മന്ത്രി

ബെംഗളൂരു: കർണാടകയും തമിഴ്നാടും സഹോദരങ്ങളെ പോലെയെന്ന് മന്ത്രി കെ.എച്ച്.മുനിയപ്പ. കാവേരി നദീജല തർക്കത്തിൻ്റെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ലഭ്യമായ ജലം ഇരു സംസ്ഥാനങ്ങളും പങ്കിടും.

കാവേരി നദീജലം വിട്ടുനൽകാൻ വിസമ്മതിച്ച കർണാടക സർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ അറിയിച്ചതിനു പിന്നാലെയാണ് കർണാടക മന്ത്രിയുടെ പ്രസ്താവന. വേനൽ കടുത്തതോടെ സംസ്ഥാനം രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ മെയ് മാസത്തേക്ക് 2.5 ടിഎംസി വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ കാവേരി ജല നിയന്ത്രണ സമിതി ശുപാർശ ചെയ്തതിന് പിന്നാലെയായിരുന്നു മന്ത്രി ദുരൈ മുരുകൻ്റെ പ്രസ്താവന.

കഴിഞ്ഞ ഒക്ടോബറിൽ, കാവേരി നദീതടത്തിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് പറഞ്ഞ് സിഡബ്ല്യുആർസിയുടെ നിർദ്ദേശപ്രകാരം അയൽ സംസ്ഥാനമായ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. 2023 നവംബർ 1 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ സിഡബ്ല്യുആർസി കർണാടകയോട് ശുപാർശ ചെയ്തിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *