നക്സലുകളെല്ലാം കീഴടങ്ങി; നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

നക്സലുകളെല്ലാം കീഴടങ്ങി; നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ നക്സൽ വിരുദ്ധ സേന പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒളിവിൽ കഴിഞ്ഞിരുന്ന മുഴുവൻ നക്സലുകളും കീഴടങ്ങിയതിനെ തുടർന്നാണിത്. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ സൈബർ ക്രൈം വിഭാഗം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിൽ ക്രമസമാധാനപാലനം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക ഐക്യം തകർക്കുന്നവർക്കെതിരെ സീറോ ടോളറൻസ് നയം സ്വീകരിച്ചിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒളിവിലായിരുന്ന ആറ് നക്സലുകളും പുനരധിവാസ പരിപാടി കമ്മിറ്റിക്ക് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. ഇതോടെ കർണാടക നക്സൽ മുക്തമായിട്ടുണ്ട്. ഇക്കാരണത്താൽ നക്സൽ വിരുദ്ധ സേന പിരിച്ചുവിടപ്പെടുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

TAGS: KARNATAKA
SUMMARY: Karnataka CM Siddaramaiah Says State Naxal-Free, Announces To Disband Anti-Naxal Force

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *