വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവ്; സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവ്; സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഹംപി, കെആർഎസ്, അൽമാട്ടി കായൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിൽ നടന്ന കൈറ്റ് ബി2ബി മീറ്റിംഗുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിന് എല്ലാ സൗകര്യങ്ങളും നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. റെയിൽ, റോഡ് കണക്റ്റിവിറ്റി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനും സർക്കാർ പ്രവർത്തിക്കുന്നുണ്ട്. കർണാടകയെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് രാജ്യങ്ങളിൽ ഒന്നിലധികം വിദേശ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനായി പുതിയ വെബ്‌സൈറ്റ് സൃഷ്ടിക്കുമെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടന്നുവരികയാണെന്നും പാട്ടീൽ പറഞ്ഞു.

TAGS: KARNATAKA
SUMMARY: Karnataka to implement Seaplane project in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *