നാളികേര ഉത്പാദനം; കേരളത്തെ മറികടന്ന് കർണാടക

നാളികേര ഉത്പാദനം; കേരളത്തെ മറികടന്ന് കർണാടക

ബെംഗളൂരു: നാളികേര ഉത്പാദനത്തിൽ കേരളത്തെ മറികടന്ന് ഒന്നാമതെത്തി കർണാടക. 2016 മുതൽ കർണാടകയാണ് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) കണക്കനുസരിച്ച് 2022-2023 ൽ കർണാടക ഉത്പാദിപ്പിച്ചത് 595 കോടി തേങ്ങയാണ്. 563 കോടിയുമായി കേരളം തൊട്ടുപിന്നിലുണ്ട്. 2021-22 കാലയളവിൽ കേരളം 552 കോടിയും കർണാടക 518 കോടിയുമായിരുന്നു നാളികേര ഉത്പാദനം.

എന്നാൽ 2023 -24ലെ ആദ്യ രണ്ട് പാദങ്ങളിലെ സിഡിബിയുടെ താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം, നാളികേര ഉത്പാദനത്തിൽ 726 കോടിയുമായി കർണാടക ഒന്നാം സ്ഥാനത്തെത്തിയപ്പോൾ തമിഴ്നാടാണ് (578 കോടി) രണ്ടാം സ്ഥാനത്ത്. 564 കോടിയുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ നാളികേര ഉത്പാദനത്തിന്റെ 28.5 ശതമാനവും കർണാടകയാണ് സംഭാവന ചെയ്യുന്നത്.

TAGS: KARNATAKA | COCONUT
SUMMARY: Karnataka leads in Coconut production, kerala third

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *