മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം

മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം

ബെംഗളൂരു: മംഗളൂരു വാട്ടർ മെട്രോ പദ്ധതിക്ക് കർണാടക ജലഗതാഗത അതോറിറ്റിയുടെ അംഗീകാരം. വാട്ടർ മെട്രോയുടെ വിശദമായ പദ്ധതി റിപ്പോർട്ടിനായി (ഡിപിആർ) ടെൻഡറുകൾ ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി അതോറിറ്റി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ മംഗളൂരു വാട്ടർ മെട്രോ, ടൂറിസം മേഖലയ്ക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ദക്ഷിണ കന്നഡയിലൂടെ ഒഴുക്കുന്ന ഫാൽഗുനി, നേത്രാവതി നദികളിലാണ് വാട്ടർ മെട്രോ പദ്ധതി ആരംഭിക്കാൻ പോകുന്നത്. ഡിപിആറിനായി ടെൻഡറുകൾ വിളിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖങ്ങൾ, എന്നിവ വികസിപ്പിക്കാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വാട്ടർ മെട്രോയുടെ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ടെൻഡറുകൾ ലഭിച്ച് കഴിഞ്ഞാൽ സ്വകാര്യ കമ്പനികളെ സർവീസുകൾ നടത്താൻ വകുപ്പ് ക്ഷണിച്ചേക്കും. വാട്ടർ മെട്രോ പ്രവർത്തനം ആരംഭിക്കുന്നതോടെ മംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സാധിക്കും. മറവൂർ പാലത്തിന് സമീപം ആരംഭിച്ച് കൊട്ടേക്കറിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

പ്രദേശത്തുള്ള നേത്രാവതി നദിയുടെ തീരങ്ങളിലായി 19 വാട്ടർ മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുളൂർ പാലം, ബംഗ്രാകുലൂർ, നായർകുദ്രു, സുൽത്താൻ ബാറ്ററി, മറവൂർ പാലം, ജോക്കാട്ടെ, തോട്ട ബെംഗ്രെ, ഹൊയ്ഗെ ബസാർ, ജെപ്പു, ഓൾഡ് ഫെറി, തണ്ണീർഭാവി പള്ളി, കസബ ബെംഗ്രെ, ഓൾഡ് പോർട്ട്, പോർട്ട് ഫെറി, സാൻഡ് ബാർ ഐലൻഡ്, ജെപ്പു നാഷണൽ ഹൈവേ പാലം, ഉള്ളാൾ പാലം, കൊട്ടേക്കർ എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.

TAGS: KARNATAKA | WATER METRO PROJECT
SUMMARY: Mangalore water metro project gets approval from karnataka water athority

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *