മാലിന്യം അലക്ഷ്യമായി തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക

മാലിന്യം അലക്ഷ്യമായി തള്ളരുത്; കേരളത്തിന് കത്തെഴുതി കർണാടക

ബെംഗളൂരു: അതിർത്തിയിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച് കേരളത്തിന് കത്തെഴുതി കർണാടക സർക്കാർ. ട്രക്കുകളിൽ അതിർത്തി കടന്നെത്തി പ്ലാസ്റ്റിക് മാലിന്യം, മെഡിക്കൽ മാലിന്യം എന്നിവ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോർഡിനാണ് കത്തെഴുതിയിരിക്കുന്നത്. മാലിന്യവുമായെത്തിയ 6 ട്രക്കുകൾ കഴിഞ്ഞ ദിവസം ചെക് പോസ്റ്റിൽ തടഞ്ഞിരുന്നു. ഇതേതുടർന്നാണ് നടപടി.

സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇത്തരത്തിൽ ആറ് കേരള രജിസ്ട്രേഷൻ ട്രക്കുകളാണ് അതിർത്തിയിൽ പിടികൂടിയിട്ടുള്ളത്. ബന്ദിപ്പുർ വനമേഖല, എച്ച്ഡികോട്ട, ചാമരാജ് നഗർ, നഞ്ചൻഗുഡ്, മൈസൂരു എന്നിവിടങ്ങളിലാണ് കേരളത്തിൽ നിന്നും മാലിന്യം പ്രധാനമായും തള്ളുന്നത്. 2020 ലും കർണാടക ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

 

TAGS: KARNATAKA | WASTE
SUMMARY: Kerala’s waste continues to threaten Karnataka environment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *