സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ സ്ഥാപിക്കും. ഗ്യാസ് അധിഷ്‌ഠിത 370 മെഗാവാട്ട് കപ്പാസിറ്റിയാണ് യെലഹങ്കയിൽ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച പ്ലാന്റ് കമ്മീഷൻ ചെയ്യുമെന്ന് ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കെപിസിഎൽ (കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ്) ആണ് സംരഭത്തിന് തുടക്കം കുറിച്ചത്. പ്ലാൻ്റ് ഗ്യാസ് ടർബൈൻ ജനറേറ്റർ വഴി 236.825 മെഗാവാട്ടും സ്റ്റീം ടർബൈൻ ജനറേറ്റർ വഴി 133.225 മെഗാവാട്ടും ഉത്പാദിപ്പിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഗ്യാസ് അധിഷ്ഠിത വൈദ്യുതി ഉത്പാദന പദ്ധതി നടപ്പാക്കുന്നത്. 2016ൽ മുഖ്യമന്ത്രി സിദ്ധരാമയ്യ യെലഹങ്ക സംയുക്ത സൈക്കിൾ പവർ പ്ലാൻ്റിന് തറക്കല്ലിട്ടിരുന്നു. എന്നാൽ പിന്നീട് നിരവധി കാരണങ്ങളാൽ പദ്ധതി നടപ്പാക്കാൻ സാധിച്ചില്ല.

കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ കെപിസി ഗ്യാസ് പവർ കോർപ്പറേഷൻ ലിമിറ്റഡ് വഴിയാണ് 370 മെഗാവാട്ട് യെലഹങ്ക സംയോജിത സൈക്കിൾ പവർ പ്ലാൻ്റ് നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമായാൽ മറ്റ്‌ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് മന്ത്രി ജോർജ് വ്യക്തമാക്കി.

TAGS: BENGALURU | POWER PLANT
SUMMARY: Karnataka’s first gas based power plant to be commisioned in yelahanka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *