കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നടപടിയുമായി ഇഡി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ട് അടക്കം, വിവിധ പാര്‍ട്ടി ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്‍റെ പേരിലാണ്. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഒാഫിസ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി. സിപിഎമ്മിന് പുറമെ ഒന്‍പതു വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കരുവന്നൂരില്‍നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ചവരാണ് ഇവര്‍. സിപിഎമ്മിന്‍റേത് ഉള്‍പ്പെടെ ആകെ 29 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് ഇഡിയുടേത്. സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഇഡി അന്വേഷണ സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്. കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ബിഐക്കും ഇഡി നേരത്തെ കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ആദ്യ കുുറ്റപത്രം നേരത്തെ ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

<BR>
TAGS : ED | CPIM | KARUVANNUR BANK FRAUD CASE
SUMMARY : Karuvannur Bank Fraud Case; ED confiscated properties worth 29 crores including CPM’s land

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *