കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇഡി കണ്ടുകെട്ടി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇഡി കണ്ടുകെട്ടി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബേങ്ക് കള്ളപ്പണ ഇടപാടില്‍ 10 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടി. അനധികൃതമായി വായ്പ ലഭിച്ചവരുടെ സ്വത്തുക്കളാണ് ഇ ഡി കൊച്ചി യൂണിറ്റ് കണ്ടുകെട്ടിയത്. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.

കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി ആരംഭിച്ചിരുന്നു.
<BR>
TAGS : KARUVANNUR BANK FRAUD CASE
SUMMARY : Karuvannur Bank Fraud: ED seizes assets worth Rs 10 crore and Rs 50 lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *