കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; ഇഡി സുപ്രിം കോടതിയിലേക്ക്

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; ഇഡി സുപ്രിം കോടതിയിലേക്ക്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സിപിഐഎം നേതാവിന് ജാമ്യം നല്‍കിയതിനെതിരെ ഇ.ഡി.കേസിലെ പ്രതികളായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും സി കെ ജില്‍സിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീല്‍ നല്‍കും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.

ജാമ്യം നല്‍കാതിരിക്കാൻ നിലവില്‍ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം ജാമ്യം നല്‍കിയ സുപ്രീംകോടതി ഉത്തരവുകള്‍ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. കർശന ഉപാധികളോടെയാണ് കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും സി.കെ.ജില്‍സിനും കോടതി ജാമ്യം അനുവദിച്ചത്.

TAGS : LATEST NEWS
SUMMARY : Karuvannur black money transaction case; ED to Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *