കരുവന്നൂര്‍ കേസ്; കെ.രാധാകൃഷ്ണന്‍ എം.പി. ചോദ്യം ചെയ്യലിന് ഹാജരാകണം, സമന്‍സ് അയച്ച് ഇ.ഡി.

കരുവന്നൂര്‍ കേസ്; കെ.രാധാകൃഷ്ണന്‍ എം.പി. ചോദ്യം ചെയ്യലിന് ഹാജരാകണം, സമന്‍സ് അയച്ച് ഇ.ഡി.

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന്‍ എം.പിക്ക് ഇ.ഡിയുടെ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സമന്‍സ്. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായി ഇ,​.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ ബാങ്കിന് പുറമേ മാവേലിക്കര,​ കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. കേസിൽ നിലവിലെ ജില്ലാ സെക്രട്ടറിയെയും ഇ,​ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസിൽ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി. അന്തിമകുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്‌ച രാവിലെ ഹാജരാകണമെന്നായിരുന്നു കത്തിൽ. എന്നാൽ കത്ത്‌ തപാലിൽ ലഭിച്ചതും വ്യാഴാഴ്‌ചയായിരുന്നു. അതിനാൽ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയയ്ക്കുമെന്നാണ് വിവരം.
<BR>
TAGS : KARUVANNUR BANK FRAUD CASE | K RADHAKRISHNAN | ENFORCEMENT DIRECTORATE
SUMMARY : Karuvannur case. K.Radhakrishnan M.P. Appear for questioning, send summons to ED.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *