കാസറഗോഡ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസറഗോഡ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസറഗോഡ്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടംഞ്ചാല്‍ ഉക്രംപാടി സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ രണ്ടാഴ്ചയായി കാസറഗോഡ് ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയില്‍ സഹോദരനൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന യുവാവ് പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ നേരത്തെ തിരുവനന്തപുരത്തും മലപ്പുറത്തും മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
<BR>
TAGS : AMEOBIC ENCEPHALITIS | KASARAGOD
SUMMARY : Kasaragod A young man died of amoebic brain fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *