ഗൂഗിള്‍ മാപ്പ് ചതിച്ചു; കാസറഗോഡ് കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് കാര്‍ പുഴയില്‍ വീണു

ഗൂഗിള്‍ മാപ്പ് ചതിച്ചു; കാസറഗോഡ് കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് കാര്‍ പുഴയില്‍ വീണു

കാസറഗോഡ്: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘത്തിന്റെ കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു. കുറ്റിച്ചെടിയില്‍ പിടിച്ച്‌ നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാസറഗോഡ് പള്ളഞ്ചി-പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരിയില്ലാത്ത പാലത്തില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് വീണത്.

കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ നിരപ്പില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ പാലമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഒരു മരത്തില്‍ പിടിച്ച്‌ നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.

 

കാർ 150 മീറ്ററോളം ചാലിലൂടെ ഒഴുകിപ്പോയി. പിന്നീട് ഒരു പുഴവഞ്ചിയില്‍ തട്ടി നിന്നപ്പോള്‍ ഇരുവരും കാറിന്‍റെ ചില്ലുകള്‍ താഴ്തി പുറത്തു കടക്കുകയും ചാലിന്‍റെ നടവിലുള്ള കുറ്റച്ചെടിയില്‍ പിടിച്ച്‌ നില്‍ക്കുകയുമായിരുന്നു. തുടർന്ന് ബന്ധുകളെ ഫോണ്‍ വിളിച്ച്‌ വിവരമറിയിക്കുകയും ലോക്കേഷനയച്ച്‌ കൊടുക്കുകയുമായിരുന്നു. ബന്ധുക്കളുടനെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ടപരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.

TAGS : KASARAGOD | CAR | RIVER
SUMMARY : Google Maps cheated; The car fell from the bridge into the river

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *