കാസറഗോഡ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കാസറഗോഡ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കാസറഗോഡ്: കാസറഗോഡ് അമ്പലത്തറ കണ്ണോത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്.

ഇവർ തമ്മില്‍ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരൻ പോലീസിനോട്‌ പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ അന്വേഷണം നടത്തും. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

TAGS : KASARAGOD | HUSBAND | KILLED | WIFE
SUMMARY : Kasaragod husband kills his wife

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *