കുമ്പള സഹകരണ ബാങ്കില്‍ കവര്‍ച്ചശ്രമം

കുമ്പള സഹകരണ ബാങ്കില്‍ കവര്‍ച്ചശ്രമം

കാസറഗോഡ്: കാസറഗോഡ് കുമ്പളയില്‍ ബാങ്ക് കവർച്ചശ്രമം. പെർവാഡ് സ്ഥിതിചെയ്യുന്ന കുമ്പള സർവിസ് സഹകരണ ബാങ്കിലാണ് ഞായറാഴ്ച പുലർച്ച കവർച്ചശ്രമമുണ്ടായത്. ജനാലക്കമ്പികള്‍ ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ച്‌ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. എന്നാല്‍, ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത മുറിയില്‍ ഉറക്കത്തിലായിരുന്നു. ബാങ്കിനകത്തും പുറത്തും മുളകുപൊടി വിതറിയ നിലയിലാണ്. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

TAGS : KASARAGOD | BANK | ROBBERY ATTEMPT
SUMMARY : Robbery attempt at Kumbala Cooperative Bank

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *