കാസറഗോഡ് പടന്നക്കാട് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

കാസറഗോഡ് പടന്നക്കാട് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

കാസറഗോഡ്:  കാസറഗോഡ്: പടന്നക്കാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്, തൻവീർ എന്നിവരാണ് മരിച്ചത്. രണ്ട് ലോറികൾക്കിടയിൽ ബൈക്ക് യാത്രികർ കുടുങ്ങുകയായിരുന്നു.

നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
<br>
TAGS : ACCIDENT | KASARAGOD NEWS
SUMMARY : Kasaragod-Patannakkad road accident; Two youths die

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *