കാസറഗോഡ് സെന്‍റ് ഓഫ് പാർട്ടിക്ക് ലഹരി; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്

കാസറഗോഡ് സെന്‍റ് ഓഫ് പാർട്ടിക്ക് ലഹരി; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്

കാസറഗോഡ് : കാസറഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് പാർട്ടിക്കിടെ സ്‌കൂളിൽ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി പോലീസ്. ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിശോധന ശക്തമാക്കും. ലഹരി ബന്ധമുള്ള കൂടുതൽ കണ്ണികൾ സ്കൂളുകളിൽ പ്രവ‍ർത്തിക്കുന്നു എന്നാണ് പോലീസ് നി​ഗമനം.

കഴിഞ്ഞ ദിവസമാണ് ജില്ലയിലെ  ഒരു സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികൾ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്.ഇതിനെ തുടർന്ന് സ്കൂളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് കാസർ​ഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ കാസറഗോഡ് സബ് ഇൻസ്‌പെക്ടർ പ്രദീഷ് കുമാർ എം പി യുടെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാർഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

അതേസമയം സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. 500 രൂപ ചെലവിട്ടാണ് ഏജന്‍റിൽ നിന്നും കുട്ടികൾ കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. നാല് കുട്ടികൾ ചേർന്നാണ് കഞ്ചാവ് വാങ്ങിയത്. ഓരോ കുട്ടിയും 100 മുതൽ 150 രൂപ നൽകി. കുട്ടികളിൽ നിന്നും 11.47 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. നഗരത്തിലെ സ്‌കൂളിലെ നാല് ആൺകുട്ടികൾ നിന്നായാണ് ലഹരി കണ്ടെടുത്തത്. നേരത്തെയും വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി വിവരമുണ്ട്. സെന്‍റ് ഓഫ് പാർട്ടി നടക്കുന്ന സ്‌റ്റേജിന്‍റെ പിറകുവശത്ത് നിന്നുമാണ് പോലീസ് കഞ്ചാവുമായി വിദ്യാർഥികളെ പിടികൂടിയത്. കളനാട് സ്വദേശി സമീറിൽ നിന്നാണ് കഞ്ചാവ് വാങ്ങിയെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പിടിയിലായ സമീർ നേരത്തെയും ലഹരി മരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : KASARAGOD NEWS | DRUG CASES
SUMMARY : Kasaragod Sent off party; Police tighten surveillance in schools

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *