കാസറഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികൾ വർധിപ്പിച്ചു; നാളെ സർവീസ് ആരംഭിക്കും

കാസറഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികൾ വർധിപ്പിച്ചു; നാളെ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം-കാസറഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന് ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽനിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളും ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ വർധിപ്പിച്ച ബോഗികളുമായി വന്ദേഭാരത് സർവീസ് നടത്തും. 312 അധികം സീറ്റുകൾ ഇതിലൂടെ ലഭിക്കും.

20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി.6 കോച്ചുള്ള തിരുവനന്തപുരം-കാസറഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ ട്രെയിന്‍ ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രിയോടെ ട്രെയിന്‍ കൊച്ചുവേളിയിലേക്ക് പുറപ്പെട്ടു.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പുതിയ അപ്‌ഡേഷനുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു. വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
<BR>
TAGS : VANDE BHARAT EXPRESS,
SUMMARY : Kasaragod-Thiruvananthapuram Vande Bharat Express coaches increased; service to start tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *