കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

കശ്മീര്‍: മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ – പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അവകാശവാദങ്ങൾ ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ചര്‍ച്ച നടന്ന ഡി ജി എം ഒ തലത്തില്‍ മാത്രമാണെന്നും പാക് അധീന കശ്മീര്‍ ഇന്ത്യക്ക് തിരികെ നല്‍കണമെന്നും ഇന്ത്യ വ്യക്തമാക്കി. സിന്ധു നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഡിജിഎംഒ മാരുടെ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടി നിർത്താന്‍ തീരുമാനിച്ചത്. പാകിസ്ഥാൻ വെടിനിർത്തൽ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയും വെടി നിർത്തൽ അവസാനിപ്പിച്ചത്. പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് കൈമാറുക എന്നതാണ് കാശ്മീർ വിഷയത്തിലെ ഇന്ത്യയുടെ നിലപാട്.

ഇന്ത്യൻ ശക്തി തിരിച്ചറിഞ്ഞാണ് പാകിസ്ഥാൻ പിന്നോട്ട് പോയത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ ഭയന്നിട്ടുണ്ട്. DGMO തല ചർച്ചകൾ മാത്രമാണ് നടന്നത്. അമേരിക്കയുമായി നടത്തിയ ചർച്ചയിൽ വ്യാപാര കാര്യങ്ങൾ ചർച്ചയായിട്ടില്ല. മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
<BR>
TAGS : INDIA PAK DIALOGUE
SUMMARY : Kashmir: India will not allow third party intervention

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *