കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ല; കേന്ദ്രത്തെ അറിയിച്ച് കർണാടക

കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ല; കേന്ദ്രത്തെ അറിയിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് രംഗൻ റിപ്പോർട്ട്‌ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ച് കർണാടക സർക്കാർ. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ വ്യക്തമാക്കി. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകൾ താമസിക്കുന്നുണ്ടെന്നും വനാതിർത്തികളിൽ താമസിക്കുന്നവരാണ് വനം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന് ഇപ്പോൾ തന്നെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിയതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ഹരിതവൽക്കരണത്തിനും വനസംരക്ഷണത്തിനുമായി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 2023നും 2025നും ഇടയിൽ സംസ്ഥാനത്ത് വനമേഖല വർധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | KASTURI RANGAN REPORT
SUMMARY: Kasturirangan report won’t be implemented in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *