കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

മലപ്പുറം: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക സംവിധായകന്‍ നരിപ്പറ്റ രാജു സഹോദരനാണ്.

കലാമണ്ഡലം ഫെലോഷിപ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കാട്ടാളന്‍, ഹംസം, ബ്രാഹ്മണന്‍ തുടങ്ങിയ പ്രധാന വേഷങ്ങളില്‍ അറിയപ്പെടുന്ന നടനാണ്. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാന വേഷങ്ങളില്‍ അറിയപ്പെടുന്ന നടനാണ്. സംസ്കാരം വൈകിട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍.

TAGS : SADANAM NARIPATTA NARAYANAN NAMBOOTHIRI | PASSED AWAY
SUMMARY : Kathakali Acharya Sadanam Naripatta Narayanan Namboothiri passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *