ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ കഥകളി; രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവും അരങ്ങേറും

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ കഥകളി; രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവും അരങ്ങേറും

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കഥകളി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 9 നും 10 നും നാട്യസഭ അവതരിപ്പിക്കുന്ന രുക്‌മിണീസ്വയംവരവും കല്യാണസൗഗന്ധികവുമാണ്  അരങ്ങിലെത്തുന്നത്. കലാമണ്ഡലത്തിലെയും നാട്യസഭയിലെയും കഥകളി ആർട്ടിസ്റ്റുകൾ അണിനിരക്കും.

വൈകീട്ട് 5.30-ന് പുറപ്പാടോടുകൂടി ആരംഭിക്കും. കലാമണ്ഡലം പ്രജിത്, കലാമണ്ഡലം ധനേഷ്, കലാമണ്ഡലം ആര്യജിത്, പ്രിയ നമ്പൂതിരി, കാരാപ്പുഴ രഘു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാട്യസഭ മാനവ്(പാട്ട്), കലാമണ്ഡലം സുഹാസ്(ചെണ്ട), കലാമണ്ഡലം ശ്രീജിത്(മദ്ദളം) എന്നിവർ പിന്നണി ഒരുക്കും.
<br>
TAGS : KATHAKALI | JALAHALLI AYYAPPA TEMPLE TRUST
SUMAARY :  Kathakali at Jalahalli temple

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *