കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

ബെംഗളൂരു: കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന് രാവിലെ പത്തിന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ നടക്കും. എഴുത്തുകാരൻ എം. ശ്രീഹർഷനാണ് ഇത്തവണത്തെ പുരസ്കാരജേതാവ്. അകാരം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. പി.ആർ നാഥൻ, പി.പി. ശ്രീധരനുണ്ണി, ഡോ.ജി. പ്രഭ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

കഥാകൃത്തും സംവിധായകനുമായ ഡോ. ജി. പ്രഭ അവാർഡുദാനം നിർവഹിക്കും. നിംഹാൻസ് മുൻ എച്ച്.ഒ.ഡി. ഡോ. ടി. മുരളി ഉദ്ഘാടനംചെയ്യും. കഥാരംഗം പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ, നോവലിസ്റ്റ് കെ. കവിത, എഴുത്തുകാരായ അനിതാ പ്രേംകുമാർ, ശ്രീകലാ വിജയൻ എന്നിവർ സംസാരിക്കും.
<BR>
TAGS : AWARDS
SUMMARY : Katharangam short story award ceremony on 16

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *