മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച്‌ കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂർ പൊന്നമ്മ.

പത്തനംതിട്ടയിലെ കവിയൂർ എന്ന ഗ്രാമത്തിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊൻകുന്നത്താണ് കുട്ടിക്കാലത്ത് ജീവിച്ചത്. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശേരിയില്‍ എത്തി. എല്‍പിആർ വർമയുടെ കീഴില്‍ സംഗീത പഠനത്തിനായാണ് ചങ്ങനാശേരിയില്‍ എത്തിയത്. വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.

പതിനാലാം വയസില്‍ പ്രതിഭ ആർട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. അഭിനയത്തില്‍ തോപ്പില്‍ ഭാസിയെയാണ് പൊന്നമ്മ തന്റെ ഗുരുവായി കാണുന്നത്. സിനിമാ നിർമാതാവായ മണിസ്വാമിയെയാണ് പൊന്നമ്മ വിവാഹം കഴിച്ചത്. മകള്‍ ബിന്ദു വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്.

1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നത്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലു തവണ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1971, 1972, 1973, 1994 വർഷങ്ങളിലാണ് പുരസ്കാരം നേടിയത്.

TAGS : KAVIYOOR PONNAMMA | PASSED AWAY
SUMMARY : Kaviyoor Ponnamma passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *