മലയാള സിനിമയുടെ ‘പൊന്നമ്മ’യ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്കരിച്ചു

മലയാള സിനിമയുടെ ‘പൊന്നമ്മ’യ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്കരിച്ചു

കൊച്ചി: മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മ ഇനി ഓർമ മാത്രം. ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. താരത്തിന്റെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി.

സംസ്ഥാന സർക്കാറിന്‍റെ പൂർണ ഓദ്യോഗിക ബഹുമതിയോടെയായിരുന്നു യാത്രയയപ്പ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാവിലെ 9 മുതല്‍ 12 വരെ കളമശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി.

രണ്ട് ദിവസം മുമ്പ് അമേരിക്കയിലേക്ക് മടങ്ങിയ ഏക മകള്‍ക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് ഉള്‍പ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി.

TAGS : KAVIYOOR PONNAMMA | FUNERAL CEREMONY
SUMMARY : The body was cremated with official honors

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *