കെബി ഗണേഷ് കുമാറിന് ആശ്വാസം; വില്‍പത്രത്തിലെ ഒപ്പ് വ്യാജമല്ല

കെബി ഗണേഷ് കുമാറിന് ആശ്വാസം; വില്‍പത്രത്തിലെ ഒപ്പ് വ്യാജമല്ല

കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി.

വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തന്റെ സ്വത്തുകളില്‍ ഭൂരിഭാഗവും ബാലകൃഷ്ണ പിള്ള, ഗണേഷ് കുമാറിനാണ് നല്‍കിയിരുന്നത്. എന്നാല്‍, ഈ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഉഷാ മോഹന്‍ദാസ് ആരോപിച്ചത്.

ആര്‍ ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫോറന്‍സിക് സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് വില്‍പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി റിപോര്‍ട്ട് നല്‍കിയത്.

TAGS : KB GANESH KUMAR
SUMMARY : Relief for KB Ganesh Kumar; The signature on the will is not forged

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *