ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. അഹങ്കാരം, ധിക്കാരം, ലഹരി എന്നിവ കൊണ്ട് ദുർമാതൃകയായ ഷൈൻ ടോം ചാക്കോയുടെ കേസിൽ പഴുതടച്ച അന്വേഷണം വേണമെന്നാണ് സമിതിയുടെ ആവശ്യം.

അല്ലാത്തപക്ഷം ഷൈനിനെ ബഹിഷ്‌കരിക്കാൻ പൊതുസമൂഹം തയാറാകണം. സിനിമ മേഖല സമ്പൂർണമായും ലഹരി ശുദ്ധീകരണം നടത്തണമെന്നും സമിതി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ഷൈനിന്‍റെ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയാറാകണം. സിനിമ മേഖല സമ്പൂര്‍ണമായും ലഹരി ശുദ്ധീകരണം നടത്തണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.

കൊച്ചി കലൂരിൽ ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോക്കെതിരെ മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45ഓടെയാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടുകാരന്‍റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഡാന്‍സാഫ് സംഘത്തിന്‍റെ പരിശോധന. എന്നാൽ, ആളെ കണ്ടെത്താനായില്ല.
<BR.
TAGS : SHINE TOM CHACKO | KCBC
SUMMARY : KCBC anti-liquor committee wants Shine Tom Chacko out of the movie

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *