കർണാടക സിഇടി പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി

കർണാടക സിഇടി പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി

ബെംഗളൂരു: കർണാടക പൊതുപ്രവേശന (കെ -സിഇടി) പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഇടി. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 വരെയാണ് നീട്ടിയത്.

നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 18 ആയിരുന്നു. എന്നാൽ തീയതി നീട്ടണമെന്ന് വിദ്യാർഥികളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് തീരുമാനമെന്ന് കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് പ്രസന്ന പറഞ്ഞു. അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25 ആണ്. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പരിഷ്കരിക്കാൻ അവസരമുണ്ട്.

 

TAGS: KARNATAKA | CET
SUMMARY: Deadline for submission of CET applications extended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *