കീം 2025; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കീം 2025; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025അധ്യയന വർഷത്തെ കീം (കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെ്ിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23,25, 26, 27, 28 തീയതികളിൽ വൈകുന്നേരം 2 മുതൽ 5മണി വരെ നടക്കും. ഫാർമസി പ്രവേശന പരീക്ഷ 24, 29 തീയതികളിലായി നടക്കും. ഏപ്രിൽ 24ന് രാവിലെ 11.30 മുതൽ1 മണി വരെയാകും പരീക്ഷ. ഏപ്രിൽ 29 ലെ പരീക്ഷ 3: 30 മുതൽ 5 മണി വരെ ആയിരിക്കും.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ബന്ധപ്പെട്ട വിജ്ഞാപനം വിശദമായി നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് സെന്ററില്‍ രണ്ട് മണിക്കൂര്‍ മുന്‍പ് എത്തി റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു.

എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷയും യു.ജി മെഡിക്കൽ, കൃഷി, വനം, വെറ്ററിനറി, ഫിഷറീസ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പ്രക്രിയ (CAP കൗൺസിലിംഗ്) എന്നിവ ഉൾപ്പെടുന്നതാണ് കീം പ്രവേശന പരീക്ഷ. ബിടെക്, ബിഫാം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കീം പ്രവേശന പരീക്ഷ എഴുതണം.

വിശദവിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://cee.kerala.gov.in/cee/index-ml.php

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *