കീം പരീക്ഷ 2025 ; ബെംഗളൂരു ഉൾപ്പെടെ കേരളത്തിനു പുറത്തും പരീക്ഷാകേന്ദ്രങ്ങള്‍

കീം പരീക്ഷ 2025 ; ബെംഗളൂരു ഉൾപ്പെടെ കേരളത്തിനു പുറത്തും പരീക്ഷാകേന്ദ്രങ്ങള്‍

ബെംഗളൂരു: കേരള സർക്കാരിൻ്റെ എൻജിനിയറിങ്- ഫാർമസി പ്രവേശന പരീക്ഷ (കീം) കേരളത്തിനു പുറത്ത് നടത്താൻ അനുമതി. 2025 കീം അപേക്ഷയിൽ നിലവിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്കു പുറമേ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കീം പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി കേരള സർക്കാർ ഉത്തരവിറക്കിയത്. ഇതു പ്രകാരം ബെംഗളൂരു കീം പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാം.

മതിയായ അപേക്ഷകൾ ലഭിച്ചാൽ മാത്രമായിരിക്കും പ്രസ്തുത കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുകയുള്ളൂ എന്നും മതിയായ അപേക്ഷകർ പ്രസ്തുത കേന്ദ്രങ്ങളിൽ ഇല്ലാത്ത പക്ഷം പ്രവേശന പരീക്ഷ കമ്മിഷണർ അനുവദിക്കുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിനു പുറത്തു താമസിക്കുന്ന മലയാളി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മലയാളി സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു കീം പരീക്ഷ കേന്ദ്രം.
<BR>
TAGS: KEAM-2025 | EXAMINATIONS
SUMMARY : KEAM Exam 2025; Exam centers outside Kerala including Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *