കീം ​പ​രീ​ക്ഷ​; മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ രണ്ട് ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു

കീം ​പ​രീ​ക്ഷ​; മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ രണ്ട് ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: കീം ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധിച്ചുള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ രണ്ട് ട്രെയിനുകളില്‍ അ​ധി​ക​മാ​യി ഒ​രു ജ​ന​റ​ൽ കോ​ച്ച് വീതം അ​നു​വ​ദി​ച്ചതായി റെയില്‍വേ. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് (16605) ട്രെ​യി​നി​ന് ജൂ​ൺ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലും തി​രി​ച്ചു​ള്ള ട്രെ​യി​നി​ന് (16606) ജൂ​ൺ ഏ​ഴു മു​ത​ൽ 11 വ​രെ​യും അ​ധി​ക​മാ​യി ഒ​രു കോ​ച്ച് ഉ​ണ്ടാ​കും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ ഇ​ന്‍റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (22609) ട്രെ​യി​നി​ന് ജൂ​ൺ ഏ​ഴു മു​ത​ൽ പ​ത്തു വ​രെ​യും തി​രി​ച്ചു​ള്ള വ​ണ്ടി​ക്ക് (22610) ഏ​ഴു മു​ത​ൽ 11 വ​രെ​യും അ​ധി​ക കോ​ച്ചു​ണ്ടാ​കും.
<BR>
TAGS : KEAM, RAILWAY, EXAMINATIONS
KEYWORDS: Keam exam; Additional coaches sanctioned in two trains on Mangalore-Thiruvananthapuram route

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *