കെജ്രിവാൾ ഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി

കെജ്രിവാൾ ഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും.

മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയില്‍ നിന്ന് വീണ്ടും മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷില്‍ നിന്ന് എഎപിയെ പ്രതിനിധീകരിക്കും. കസ്തൂർബാ നഗറിലെ നിലവിലെ എംഎല്‍എയായ മദൻ ലാലിനെ മാറ്റി രമേഷ് പെഹല്‍വാനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്.

രമേഷ് പെഹ്ല്‍വാനും ഭാര്യ കൗണ്‍സിലർ കുസുമം ലതയും ബിജെപി വിട്ടതിനുശേഷം ഇന്ന് രാവിലെയാണ് എഎപിയില്‍ ചേർന്നത്. 38 സ്ഥാനാർഥികളുടെ പട്ടികയില്‍ സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, സത്യേന്ദ്ര കുമാർ ജെയിൻ, ദുർഗേഷ് പഥക് എന്നിവരുള്‍പ്പെടെ പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളും ഉള്‍പ്പെടുന്നു. 2025 ഫെബ്രുവരിയിലാണ് ദേശീയ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

TAGS : ARAVIND KEJIRIWAL | AAP
SUMMARY : Kejriwal in Delhi, Atishi in Kalkaji; Aam Aadmi Party has released the list of candidates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *