കെജ്രിവാൾ പണം കണ്ട് മതിമറന്നു, തന്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല: വിമർശിച്ച് അണ്ണാ ഹസാരെ

കെജ്രിവാൾ പണം കണ്ട് മതിമറന്നു, തന്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല: വിമർശിച്ച് അണ്ണാ ഹസാരെ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ വാക്കുകൾ ചെവികൊണ്ടില്ലെന്നും പണം കണ്ട് മതിമറന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു.

സ്ഥാനാർഥിയുടെ പെരുമാറ്റം, ചിന്തകൾ എന്നിവ ശുദ്ധമായിരിക്കണം. ജീവിതം കുറ്റമറ്റതായിരിക്കണമെന്നും ത്യാഗം ഉണ്ടായിരിക്കണമെന്നും ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളാണ് സ്ഥാനാർഥിക്ക് വോട്ടർമാർക്കിടയിൽ വിശ്വാസ്യതയുണ്ടാക്കുന്നത്. ഇക്കാര്യം താൻ പലതവണ കെജ്രിവാളിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കിയെന്നും അണ്ണാ ഹസാരെ പറഞ്ഞു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ എ എ പി പ്രമുഖരെല്ലാം കാലിടറി വീണ പശ്ചാത്തലത്തിലാണ് കേജ്രിവാളിന്റെ രാഷ്ട്രീയ ഗുരുവായ ഹസാരെയുടെ പ്രതികരണം. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.
<BR>
TAGS : DELHI ELECTION-2025 | ARAVIND KEJIRIWAL
SUMMARY : Kejriwal was overwhelmed by money; did not listen to my warnings: Anna Hazare criticizes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *