കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിഡിയോ കോൺഫറൻസ് മുഖാന്തരമാണ് കെജ്രിവാൾ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരായത്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

അതേ സമയം ഇഡിയുടെ അപേക്ഷയെ കെജ്രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് കേസില്‍ കോടതി അടുത്ത വാദംകേള്‍ക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി മേയ് 10ന് സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യമനുവദിച്ചിരുന്നു.  ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടര്‍ന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിരിവാള്‍ അപേക്ഷ നല്‍കിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെ കെജ്രിവാള്‍ വിചാരണക്കോടതിയായ റൗസ് അവന്യൂ കോടതിയെ സമീപിച്ചു. എന്നാല്‍, ഹരജി തള്ളിയ കോടതി ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ ദീര്‍ഘിപ്പിക്കുകയുണ്ടായി ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിന് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി.

അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്.
<BR>
TAGS : ARAVIND KEJIRIWAL, |LIQUAR SCAM DELHI,
SUMMARY : Kejriwal’s judicial custody has been extended till July 3

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *