കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു

കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു

ബെംഗളൂരു: മതനിരപേക്ഷ മാനവിക ഐക്യവും സാംസ്‌കാരിക ബഹുസ്വരതയും ലക്ഷ്യമാക്കി ബെംഗളൂരു യശ്വന്ത്പുര എ.പി.എം.സി യാര്‍ഡ് മേഖല കേന്ദ്രീകരിച്ച് കേളി ബെംഗളൂരു എന്ന പേരില്‍ മലയാളി കൂട്ടായ്മ രൂപീകൃതമായി. മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം എ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു.

വിഭാഗീയ പ്രവണതകള്‍ രൂക്ഷമായി വരുന്ന വര്‍ത്തമാനകാലത്ത് ജാതിമത ഭാഷാ-ലിംഗ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും സാംസ്‌കാരിക ഐക്യം വളര്‍ത്തുവാന്‍ പ്രബുദ്ധരായ മലയാളി പ്രവാസികള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയുമെന്ന് എം എ ബേബി ഉദ്ഘാടന പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനും ട്രാവലേഴ്‌സ് ഫോറം പ്രസിഡണ്ടുമായ ആര്‍. വി ആചാരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം കെ പി ശശിധരന്‍, സജിത്ത് നാലാം മൈല്‍, ശാന്തകുമാര്‍ എലപ്പുള്ളി, എ പി നാണു, പ്രേമന്‍ എം ടി, ചാര്‍ളി ജോസ് എന്നിവര്‍ സംസാരിച്ചു. ജാഷിര്‍ പൊന്ന്യം സ്വാഗതം പറഞ്ഞു. നുഹ, കൃഷ്ണപ്രസാദ് എന്നിവര്‍ കാവ്യാലാപനം നടത്തി.
<BR>
TAGS ; KELI BENGALURU | MALAYALI ORGANIZATION
SUMMARY : Keli Bengaluru Malayalee Association was formed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *