ബെംഗളൂരു: യശ്വന്തപുര എപിഎംസി യാര്‍ഡ് മേഖല കേന്ദ്രമാക്കി രൂപവത്കരിച്ച മലയാളി കൂട്ടായ്മയായ കേളി ബെംഗളൂരുവിന്റെ പ്രസിഡണ്ടായി ഷിബു പന്ന്യന്നൂര്‍, ജനറല്‍ സെക്രട്ടറിയായി ജാഷിര്‍ പൊന്ന്യം എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡണ്ടായി വിജേഷ് പി, ജോയിന്റ് സെക്രട്ടറിയായി കെ പ്രേമന്‍, വനിതാ വിംഗ് ചെയര്‍പേഴ്‌സണായി നുഹ, മീഡിയ കറസ്‌പോണ്ടന്റായി സജിത്ത് നാലാം മൈല്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. കേളിയുടെ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സമീപഭാവിയില്‍ ബെംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : MALAYALI ORGANIZATION

ഷിബു പന്ന്യന്നൂര്‍, ജാഷിര്‍ പൊന്ന്യം, കൃഷ്ണപ്രസാദ്.
Posted inLATEST NEWS
