നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഫോൺ കാമറ ഓണാക്കി വച്ചു; നഴ്സിങ് ട്രെയിനി പിടിയിൽ

നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഫോൺ കാമറ ഓണാക്കി വച്ചു; നഴ്സിങ് ട്രെയിനി പിടിയിൽ

കോട്ടയം: മെ‍ഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍‌ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്സിങ് ട്രെയിനി പിടിയിൽ. കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ‍ കാമറ ഓൺചെയ്ത് മുറിയിൽ വയ്ക്കുകയായിരുന്നു. ആന്‍സണ് ശേഷം വസ്ത്രം മാറാന്‍ കയറിയ ജീവനക്കാരിയാണ് കാമറ കണ്ടെത്തിയത്. പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെയും ഗാന്ധിനഗര്‍ പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
<BR>
TAGS : KOTTAYAM NEWS
SUMMARY : Kept the phone camera on in the changing room. Nursing Trainee Arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *