കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്; വിജ്ഞാപനം മാർച്ച് ഏഴിന്‌, പ്രാഥമിക പരീക്ഷ ജൂൺ 14 ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) തിരഞ്ഞെടുപ്പിനായുള്ള പി എസ് സി വിജ്ഞാപനം 2025 മാർച്ച് 7ന് പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പ്രിലിമിനറി പരീക്ഷ ജൂൺ 14ന് ആരംഭിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങുന്നതാണ് പരീക്ഷ. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങുന്നതാണ് അന്തിമ വിവരണാത്മ പരീക്ഷ ഒക്ടോബർ 17,18 തീയതികളിൽ നടക്കും.

സിലബസിൽ മാറ്റമില്ല. ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം. ബിരുദമാണ് കെഎഎസ് പരീക്ഷയുടെ യോഗ്യത.

മൂന്നു സ്ട്രീമുകളിലായാണ് കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ വിജയകരമായി പ്രബേഷൻ പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരാംഗങ്ങളായ ജീവനക്കാരിൽനിന്നുള്ള നിയമനം. സ്ട്രീം 3 കെഎഎസ് വിശേഷാൽ ചട്ടം 2018 ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്‌തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവരോ ഷെഡ്യൂൾ 1ൽ പരാമർശിച്ചിരിക്കുന്ന പൊതു കാറ്റഗറിയിലെ തത്തുല്യ തസ്‌തികകളിൽ ജോലിചെയ്യുന്നവരോ ആയ സർക്കാർ ജീവനക്കാരിൽനിന്നുള്ള നിയമനം. 2019 നവംബർ ഒന്നിനായിരുന്നു ആദ്യ കെഎഎസ് വിജ്ഞാപനം.

 

<br>
TAGS : KPSC | KAS | CAREER
SUMMARY : Kerala Administrative Service; Notification on March 7; Preliminary Exam on June 14

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *