ഐഎസ്എല്ലില്‍ ആദ്യജയം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ആദ്യജയം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഫുട്ബോളിൽ ആദ്യജയം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 63-ാം മിനിറ്റില്‍ നോഹ സദോയിയാണ് ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് വിജയഗോള്‍ സമ്മാനിച്ചത്. കളിയില്‍ ആദ്യഗോള്‍ ഈസ്റ്റ് ബംഗാളിന്റെ വകയായിരുന്നു. 59-ാം മിനിറ്റില്‍ മലയാളി താരം പി.വി. വിഷ്ണുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഗോൾ നേടിക്കൊടുത്തത്. 87 മിനിറ്റ് വരെ 1-1 സ്‌കോറില്‍ സമനില തുടർന്നു.

88-ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെ ഇടം കാലനടി കാഴ്ച്ചക്കാരനാക്കി വലയിലെത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ സീസണിലെ ആദ്യജയം കണ്ടെത്തുകയായിരുന്നു. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ 12-ാം സ്ഥാനത്തുമാണ്. ഈ മാസം 29ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

TAGS: SPORTS | KERALA BLASTERS
SUMMARY: Kerala blasters beat east bengal in ISL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *