മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു

മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു

ബെംഗളൂരു: മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്.

ബെംഗളുരുവിൽ ബിസിനസ്സുകാരനായ സൂഫിയെന്ന മലയാളിയെയാണ് കൊള്ളയടിച്ചത്. ഇയാളുടെ വണ്ടിയും ഒന്നരലക്ഷം രൂപയുമായി നാലംഗ കവർച്ച സംഘം കടന്നുകളഞ്ഞു. അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

TAGS: BENGALURU | THEFT
SUMMMARY: Malayali businessman robbed in Mysore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *